തിരുവനന്തപുരം: കേരള കോഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ സഹകരണമന്ത്രി എം. ലിജുവിനെ കണ്ട് അവകാശപത്രിക സമർപ്പിച്ചു. സഹകരണ പെൻഷൻകാരുടെ അടിയന്തിര ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള അവകാശപത്രികയാണ് സമർപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് എം സുകുമാരൻ, ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്‌ണൻ, ട്രഷറർ കെ എം തോമസ്, സംസ്ഥാന സെക്രട്ടറി എസ്. ഉമാ ചന്ദ്രബാബു എന്നിവർ ചേർന്നാണ് അവകാശപത്രിക നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |