SignIn
Kerala Kaumudi Online
Saturday, 18 July 2026 11.35 PM IST

ടാറ്റ പ്രതിനിധികളുമായി ചർച്ച നടന്നു,​ മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

READ ENGLISH VERSION
meeting-
ടാറ്റ പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടപ്പോൾ

തിരുവനന്തപുരം : ടാറ്റ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന മുഖ്യന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന ശരി വച്ച് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ലെന്നും ടാറ്റ പ്രതിനിധികൾ തങ്ങളെ വന്ന് കണ്ടിരുന്നുവെന്നും മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ടാറ്റയുടെ പ്രൊജക്ടിന്റെ തുടർച്ചയുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ജൂൺ 29ന് നടന്ന ചർച്ചയിൽ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചയുടെ ചിത്രങ്ങൾ മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. ടാറ്റ സന്ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ലെന്നും ആകെ നിക്ഷേപത്തുകയെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ടാറ്റ 10000 കോടിയുടെ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്നുള്ള വിവാദത്തിലാണ് മന്ത്രിയുടെ വിശദീകരണം.

മുഖ്യമന്ത്രി വി.ഡി. സതീശൻ എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് കഴിഞ്ഞദിവസം മുൻമന്ത്രി പി. രാജീവ് പറഞ്ഞിരുന്നു. മലബാർ സിമന്റ്സും ടാറ്റ പ്രൊജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്‌സൺ എൻജിനിയറിംഗ് ലിമിറ്റഡും ചേർന്ന് കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചതാണെന്ന് രാജീവ് ചൂണ്ടിക്കാട്ടി. 2025ലെ ഇൻവെസ്റ്റ് കേരളയിൽ പദ്ധതി അവതരിപ്പിച്ചിരുന്നുവെന്നും ഇപ്പോൾ മിഷൻ സമുദ്ര‌യിലെ പദ്ധതിയായി മുഖ്യമന്ത്രി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. രാജീവിന്റെ അവകാശവാദം ശരിവയ്ക്കുന്ന വിധത്തിലാണ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം,​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PK KUNHALIKUTTY, MINISTER KUNHALIKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA