
മാള : തൃശൂർ സെൻട്രൽ സഹോദയ സി.ബി.എസ്.ഇ കലോത്സവത്തിന് അഷ്ടമിച്ചിറ വിജയഗിരി സി.ബി.എസ്.ഇ സ്‌കൂളിൽ തുടക്കം. സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ.ജോസഫ് ജോൺ അദ്ധ്യക്ഷനായി. ബിലിവേഴ്‌സ് ഈസ്റ്റേൺ കേരള ചർച്ച് ബിഷപ്പ് എച്ച്.ജി.മാത്യൂസ്, രാജു ഡേവീസ് ഇന്റർനാഷണൽ സ്‌കൂൾ ചെയർമാൻ ഡോ.രാജു ഡേവിസ് പെരേപ്പാടൻ, തൃശൂർ ക്രസന്റ് സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ജോർജ്ജ് കോലഞ്ചേരി, ശാന്തിനികേതൻ സ്‌കൂൾ പ്രിൻസിപ്പാൾ പി.എൻ.ഗോപകുമാർ, എൻ.എം.ജോർജ്ജ് എന്നിവർ സംസാരിച്ചു. തൃശൂരിന് തെക്ക് പുതുക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, കയ്പമംഗലം എന്നീ നിയോജക മണ്ഡലങ്ങളിലെ 41 സി.ബി.എസ്.ഇ സ്‌കൂളുകളിൽ നിന്നും 2,500ഓളം പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരക്കും . രാവിലെ രക്ഷാധികാരി ഡോ.രാജു ഡേവിസ് പെരേപ്പാടൻ പതാക ഉയർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |