SignIn
Kerala Kaumudi Online
Saturday, 24 October 2026 3.45 PM IST

ആരോഗ്യ സർവകലാശാല ഇന്റർസോൺ കലോത്സവം

halaaetha

തൃശൂർ : ആരോഗ്യശാസ്ത്ര സർവകലാശാല യൂണിയൻ ഇന്റർസോൺ കലോത്സവം 'തെഹ്‌രീർ' മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർപേഴ്‌സൺ ബി.കനിഷ്‌ക അദ്ധ്യക്ഷയായി. ആരോഗ്യശാസ്ത്ര സർവകലാശാല സ്റ്റുഡന്റ് അഫയേഴ്‌സ് ഡീൻ ഡോ.വി.വി.ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയായി. യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ് ചെയർമാൻ ഭഗീരഥ് എസ്.പ്രസാദ്, വൈദ്യരത്‌നം ആയുർവേദ കോളേജ് പ്രിൻസിപ്പാൾ ഡോ.വി.എൻ.പ്രസന്ന, വൈദ്യരത്‌നം ആയുർവേദ കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ബി.രവീണ, സ്‌നേഹ സനൽ, വി.എസ്.ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തൈക്കാട്ടുശേരി വൈദ്യരത്‌നം ആയുർവേദ കോളേജിൽ നടക്കുന്ന ഇന്റർസോൺ കലോത്സവത്തിൽ സംസ്ഥാനത്തെ 132 കോളേജിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കും. അഞ്ച് വേദികളിൽ 90 മത്സര ഇനങ്ങളിലായി മൂവായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL