തൃശൂർ: കുംഭമേളയ്ക്ക് വൈദ്യസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അമൃത ആശുപത്രിയിൽ നിന്നുള്ള സംഘം പ്രയാഗ്രാജിലേക്ക് തിരിച്ചു. സൂപ്പർ സ്പെഷ്യാലിറ്റിയിൽ നിന്നുള്ള വിദഗ്ദർ ഉൾപ്പടെ അറുപത് പേരാണ് മെഡിക്കൽ സംഘത്തിലുള്ളത്. യുവജന സംഘടനയായ അയുദ്ധ് അംഗങ്ങൾ, മാതാ അമൃതാനന്ദമയി മഠത്തിൽ നിന്നുള്ള വളണ്ടിയർമാർ എന്നിവരുമുണ്ട്. മാതാ അമൃതാനന്ദമയി മഠം വൈസ് പ്രസിഡന്റ് സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിൽ നടന്ന പൂജയോടെ പുറപ്പെട്ട വാഹനം കേന്ദ്രമന്ത്രി സരേഷ് ഗോപി ഫ്ളാഗ് ഓഫ് ചെയ്തു. മാതാ അമൃതാനന്ദമയി മഠം പ്രതിനിധി ബ്രഹ്മചാരി അമോഘാമൃത ചൈതന്യ, എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി. സദാനന്ദൻ, അമൃത ആശുപത്രിയിലെ ബ്രഹ്മചാരി ഡോ. ജഗ്ഗു, പ്രൊഫ. ശ്രീകുമാർ,എം.ഡി.ജയൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |