
ചാലക്കുടി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹോലികോപ്റ്ററിന് ചാലക്കുടിയിൽ ഇന്ധനം നിറച്ചു. ഇന്നലെ വൈകീട്ടാണ് സതേൺ എയ്‌റോനോട്ടിക് എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിലാണ് മുഖ്യമന്ത്രി ഇറങ്ങിയത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയായിരുന്നു. ഇന്ധനം നിറയ്ക്കുന്ന അര മണിക്കൂർ സമയം പിണറായി വിജയൻ കോളേജ് ഓഫീസിൽ ചെലവഴിച്ചു. സർക്കാർ വാടകയ്ക്ക് എടുത്തിരിക്കുന്ന ഹെലികോപ്റ്ററിന്റെ ഓപ്പറേഷൻ നടക്കുന്നത് ചാലക്കുടിയിലെ സതേൺ കോളേജ് ഗ്രൗണ്ടിലാണ്. ഇവിടെ നിന്നാണ് അടിയന്തിര ഘട്ടങ്ങളിൽ ഹെലികോപ്റ്റർ പറക്കുന്നതും. ഇന്ധനം നിറയ്ക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. ഇന്നലെ, പക്ഷെ മറ്റൊരു ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |