SignIn
Kerala Kaumudi Online
Saturday, 30 May 2026 7.01 PM IST

ജയിലിൽ തടവുകാരെ സന്ദർശിച്ച് സംസാരിക്കാൻ ചാറ്റ് റൂം

jail

തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരെ സന്ദർശിച്ച് സംസാരിക്കാനുള്ള മാതൃകാ ചാറ്റ് റൂം സംവിധാനം ഉദ്ഘാടനം ചെയ്തു. ദീർഘകാല തടവുകാരുടെ അകാലവിടുതൽ ശുപാർശ ചെയ്യാനുള്ള ജയിൽ അഡ്വൈസറി ബോർഡ് യോഗത്തോട് അനുബന്ധിച്ചായിരുന്നു ഉദ്ഘാടനം. ബോർഡ് ചെയർമാൻ ജയിൽ വകുപ്പ് മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ ഓൺലൈനായി പങ്കെടുത്തു. ജില്ലാ ജഡ്ജി പി.പി.സെയ്തലവി, കളക്ടർ അർജുൻ പാണ്ഡ്യൻ, പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, ജില്ലാ പ്രൊബേഷൻ ഓഫീസർ എസ്.ഗിഫ്റ്റ്‌സൺരാജ്, കെ.രവീന്ദ്രൻ, ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ഒരേ സമയം അഞ്ച് പേർക്ക് സംസാരിക്കാം. തടവുകാരനും സന്ദർശകരും ഇരുന്നാണ് സംസാരിക്കുന്നത്. കൂടുതൽ സന്ദർശകർ വന്നാൽ ഫോണിലെ സ്പീക്കർ സംവിധാനം ഉപയോഗിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL