ചാലക്കുടി: മനുഷ്യാവകാശ കമ്മീഷൻ അംഗമായി നിയമിതയായ അഡ്വ. വി. ഗീത, കേരള കലാമണ്ഡലത്തിൽ അസി.പ്രൊഫസറായി നിയമിനം ലഭിച്ച ഡോ.ആർ.എൽ.വി. രാമകൃഷ്ണൻ എന്നിവർക്ക് ചാലക്കുടി പ്രസ് ക്ലബ് സ്വീകരണം നൽകി. സനീഷ് കുമാർ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ്് അഡ്വ. പി.കെ. സിദ്ദിഖ് അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്‌സൺ ആലിസ് ഷിബു മുഖ്യപ്രഭാഷണം നടത്തി, സി.എസ്. സുരേഷ്, കൗൺസിലർ വി.ജെ. ജോജി, കെ. എ. ഉണ്ണിക്കൃഷ്ണൻ,കെ.വി. ജയൻ, അഡ്വ. ജോസഫ് അറങ്ങാശ്ശേരി, എൻ. കുമാരൻ, പി.ഡി. പോൾ, ഐ.ഐ. അബ്ദുൾ മജീദ്,എസ്.പി.രവി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |