SignIn
Kerala Kaumudi Online
Friday, 23 October 2026 12.35 AM IST

വിതരണക്കാരുടെയും റേഷൻ വ്യാപാരികളുടെയും: സമരം തീർന്നിട്ടും അരിയില്ലാതെ റേഷൻകടകൾ

ഇരിങ്ങാലക്കുട: സമരം തീർന്നിട്ടും റേഷൻ കടകളിൽ അരി വിതരണം നടക്കുന്നില്ലെന്ന് പരാതി. ജില്ലയിലെ ഏഴ് താലൂക്കുകളിലായി 1167 റേഷൻ കടകളുള്ളതിൽ 322 കടകളിൽ ഇതുവരെയും അരി എത്തിയിട്ടില്ല. ജനുവരി മാസത്തെ അരി ഫെബ്രുവരി രണ്ട് വരെ നൽകുമെന്നാണ് മന്ത്രി അറിയിച്ചത്്. എന്നാൽ ഇതുവരെയും അരി എത്താത്ത കടകളിലും ഇന്നലെ മാത്രം എത്തിയ കടകളിലും ഈ ദിവസത്തിനുള്ളിൽ അരി വിതരണം ചെയ്യാൻ സാധിക്കില്ലെന്ന് റേഷൻകട ഉടമകൾ പറയുന്നു. ചാവക്കാട് താലൂക്കിൽ 184 കടകളുള്ളതിൽ 100 എണ്ണത്തിൽ മാത്രമാണ് അരി എത്തിയിട്ടുള്ളത്. തലപ്പിള്ളിയിൽ 129 കടകളിൽ 125 സ്ഥലത്ത് മാത്രമാണ് അരി എത്തിയത്. റേഷൻ സാധനങ്ങൾ വാഹനങ്ങളിൽ എത്തിക്കുന്നതിന് കരാർ എടുത്തവരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് ആരോപണം. റേഷൻ സാധനങ്ങൾ വാഹനങ്ങളിൽ വിതരണം നടത്തുന്നവരും റേഷൻ വ്യാപാരികളും സമര രംഗത്തുനിന്ന് പിന്മാറി കടകൾ തുറന്നു പ്രവർത്തിച്ചു തുടങ്ങിയിട്ടും ഉപഭോക്താക്കൾക്ക് അരി ലഭ്യമാകുന്നില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. അരി വിതരണം കാര്യക്ഷമമാക്കാൻ ഭക്ഷ്യവിതരണ വകുപ്പ് ഇടപെടണമെന്നാണ് ജനകീയാവശ്യം.


ജില്ലയിൽ ആകെ റേഷൻ കടകൾ - 1167
റേഷൻ എത്തിയത് - 845
അരി എത്താനുള്ളത് - 322


ജില്ലയിലെ താലൂക്കുകളിലെ റേഷൻകടകൾ, റേഷൻ എത്തിയ കടകൾ, എത്താത്ത സ്ഥലങ്ങൾ എന്നി ക്രമത്തിൽ

  • ചാലക്കുടി 189 -162 -27
  • ചാവക്കാട് 184 -100-84
  • കൊടുങ്ങല്ലൂർ 127-73-53
  • കുന്നംകുളം 103- 21-82
  • മുകുന്ദപുരം 155-126-29
  • തലപ്പിള്ളി 129-125-4
  • തൃശൂർ 280-238-42

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL