ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി ടി.വി.എസ് മോട്ടോർ കമ്പനിയുടെ പുതിയ മോഡൽ ഇലക്ട്രിക് ഒാട്ടോ. ഇ.വി മാക്‌സ് ഇക്കോ മോഡൽ ആട്ടോയാണ് സമർപ്പിച്ചത്. ക്ഷേത്രം കിഴക്കെ നടയിൽ ദീപസ്തംഭത്തിന് സമീപത്തു നടന്ന ചടങ്ങിൽ ടി.വി.എസ് മോട്ടോർ കമ്പനി ലിമിറ്റഡ് ഡയറക്ടറും സി.ഇ.ഒയുമായ കെ.എൻ. രാധാകൃഷ്ണൻ, ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയന് ഇലക്ട്രിക് ആട്ടോയുടെ താക്കോലും രേഖകളും കൈമാറി. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി. വിശ്വനാഥൻ, മനോജ് ബി. നായർ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ഡി.എമാരായ പ്രമോദ് കളരിക്കൽ, കെ.എസ്. മായാദേവി എന്നിവർ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |