തൃശൂർ: ശ്രീ വടക്കുന്നാഥൻ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം, 50-ാമത് ലക്ഷാർച്ചനാ യജ്ഞം എന്നിവയുടെ സംഭാവന കൗണ്ടർ കൊച്ചിൻ ദേവസ്വം ബോർഡ് അംഗം പ്രേംരാജ് ചൂണ്ടലാത്ത് ഉദ്ഘാടനം ചെയ്തു. ദേവസ്വം കമ്മീഷണർ എസ്.ആർ. ഉദയകുമാർ, സെക്രട്ടറി പി.ബിന്ദു, കെ.സുനിൽകുമാർ, കെ. ബിജുകുമാർ, കെ.ടി.സരിത, കെ.എൻ. രാധാകൃഷ്ണൻ, പങ്കജാക്ഷൻ, ഹരിഹരൻ, യു. ഗോവിന്ദൻകുട്ടി സന്നിഹിതരായിരുന്നു. ആദ്യ കൂപ്പൺ കെ. കിട്ടു നായർ സ്വീകരിച്ചു. ഫെബ്രുവരി 12 മുതൽ 26 വരെ നൃത്തോത്സവം, 23, 24, 25 തീയതികളിൽ ലക്ഷാർച്ചനാ യജ്ഞം, 25 ന് വൈകീട്ട് ശിവസഹസ്രനാമ സമൂഹാർച്ചന നടക്കും. 26 ന് ആണ് മഹാശിവരാത്രി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |