
തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കോർപ്പറേഷൻ, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലും മത്സരിക്കാൻ ജനതാദൾ (എസ് ) ജില്ലാ കമ്മിറ്റി തീരുമാനിച്ചു. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി ശില്പശാല സംഘടിപ്പിച്ചു. ജില്ലയിലെ നിയോജകമണ്ഡലം പ്രസിഡന്റുമാരും ജനപ്രതിനിധികളും സഹകരണ ബാങ്ക് ഡയറക്ടർമാരും പോഷക സംഘടന ജില്ലാ ഭാരവാഹികളുമാണ് ശില്പശാലയിൽ പങ്കെടുത്തത്. ശില്പശാല ജില്ലാ പ്രസിഡന്റ് അഡ്വ.സി.ടി. ജോഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോൺ വാഴപ്പിള്ളി, രാഘവൻ മുളങ്ങാടൻ, പ്രീജു ആന്റണി, റഹിം പള്ളത്ത്,ഷണ്മുഖൻ വടക്കുംപറമ്പിൽ,ജോസ് താണിക്കൽ,മോഹൻദാസ്,രാജൻ ഐനിക്കുന്ന്,നാരായണൻ നമ്പൂതിരി,പി.എം. ഉമേഷ്,കെ.എച്ച്. ഷക്കീല എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |