SignIn
Kerala Kaumudi Online
Monday, 19 October 2026 1.09 AM IST

വൈ​ദ്യു​തി സ​ർ​ചാ​ർ​ജ് ​ ഇനിയും ​പൊള്ളും ഏ​പ്രി​ൽ​ ​മു​ത​ൽ നടപ്പാക്കും

d

തിരുവനന്തപുരം: വൈദ്യുതി ബില്ലിനൊപ്പം ഉപഭോക്താക്കൾ നൽകേണ്ട സർചാർജ് അടുത്ത ഏപ്രിൽ മുതൽ വർദ്ധിപ്പിക്കും. നിലവിലുള്ള ഇന്ധന സർചാർജിന് പകരം എഫ്.പി.പി.എ.എസ് (ഫ്യുവൽ ആൻഡ് പവർ പർച്ചേസ് അഡ്ജസ്റ്റ്‌മെന്റ് സർചാർജ്) വരും. നിലവിൽ യൂണിറ്റിന് ശരാശരി 10 പൈസയാണ് സർചാർജായി ഈടാക്കുന്നത്.

വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ മൾട്ടി ഇയർ താരിഫ് റഗുലേഷനിലാണ് പുതിയ സർചാർജ് ഉൾപ്പെടുത്തിയത്. കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നടക്കം ദീർഘകാലാടിസ്ഥാനത്തിൽ വാങ്ങിയിരുന്ന വൈദ്യുതിക്കാണ് ഇതു വരെ സർച്ചാർജ്. ഇനി ഹ്രസ്വകാല,മദ്ധ്യകാല കരാറുകൾ വഴി വാങ്ങുന്ന വൈദ്യുതിയും സർചാർജ് പരിധിയിൽ വരും. വൈദ്യുതി എത്തിക്കാനുള്ള ട്രാൻസ്മിഷൻ ചാർജും കണക്കാക്കിയാവും സർചാർജ് നിശ്ചയിക്കുക. വേനൽകാലത്തടക്കം ഹ്രസ്വകാല,മദ്ധ്യകാല കരാറുകൾ വഴി വില കൂടിയ വൈദ്യുതിയാണ് കെ.എസ്.ഇ.ബി വാങ്ങുന്നത്. വൈദ്യുതി ഉപഭോഗം ഇനിയുള്ള വേനൽക്കാലത്ത് വലിയ തോതിൽ ഉയരാനാണ് സാദ്ധ്യത. ഇത് നേരിടാൻ ഹ്രസ്വകാല കരാറുകളിലൂടെ കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരും. ഇതുമൂലം കെ.എസ്.ഇ.ബിക്കുണ്ടാവുന്ന അധിക ഭാരം കൂടി തുടർന്നുള്ള മാസങ്ങളിൽ എഫ്.പി.പി.എ.എസ് സർചാർജായി ഈടാക്കും. കേന്ദ്ര വൈദ്യുതി നിയമ പ്രകാരമുള്ള പരിഷ്‌കാരമാണിതെന്ന് കമ്മിഷൻ പറയുന്നു.

മുൻകാല ബാദ്ധ്യതകളും

ഈടാക്കും


കെ.എസ്.ഇ.ബിയുടെ മുൻകാല ബാദ്ധ്യതകൾ നികത്തുന്നതിനുള്ള സർചാർജും ഉപഭോക്താവ് നൽകേണ്ടി വരും. 2027-28 മുതൽ 2030-31 വരെയുള്ള കാലയളവിലേക്കാണിത്. 5000 കോടിയിലധികം പിരിച്ചെടുക്കാനുണ്ട്. യൂണിറ്റിന് ഒരു രൂപ വരെ അധികമായി ഈടാക്കിയാലേ നിശ്ചിത സമയത്തിനകം ഈ തുക പിരിച്ചെടുക്കാനാകൂ.


ഫിക്‌സഡ് ചാർജും

ടി.ഒ.ഡിയും


ഉപയോഗിക്കുന്ന വൈദ്യുതിക്കനുസരിച്ചാണ് നിലവിൽ ഫിക്‌സഡ് ചാർജ്. പുതിയ റഗുലേഷൻ പ്രകാരം കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിൽ കിലോവാട്ട് കണക്കാക്കി ഫിക്‌സഡ് ചാർജ് മാറും. ഉപയോഗം കുറഞ്ഞാലും ഫിക്‌സഡ് ചാർജ് അതേ നിരക്കിൽ നൽകേണ്ടി വരും. പീക്ക് സമയ വൈദ്യുതിക്ക് അധിക നിരക്കും പകൽ കുറഞ്ഞ നിരക്കും ബാധകമാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTRICTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA