
തൃശൂർ: അമല മെഡിക്കൽ കോളേജ് അക്കാഡമിക് ലൈബ്രറി അസോസിയേഷൻ, കേരള മെഡിക്കൽ ലൈബ്രേറിയൻസ് അസോ. എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സുസ്ഥിര വികസനത്തിനായുള്ള സാമൂഹിക ശാക്തീകരണം ലൈബ്രറിയിലൂടെ എന്ന വിഷയത്തിൽ ദ്വിദിന സെമിനാർ സംഘടിപ്പിക്കും. 28, മാർച്ച് ഒന്ന് തിയതികളിലാണ് സെമിനാർ. വെറ്ററിനറി യൂണി. വൈസ് ചാൻസലർ ഡോ. കെ.എസ്.അനിൽ ഉദ്ഘാടനം ചെയ്യും. കെ.എഫ്.ആർ.എ ഡയറക്ടർ ഡോ. സി.എസ്.കണ്ണൻ മുഖ്യപ്രഭാഷണം നടത്തും. ലൈബ്രറി മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം പാലക്കാട് ഗവ. വികോടറിയ കോളേജ് മുൻ ചീഫ് ലൈബ്രറേറിയൻ ഡോ. കെ.ആർ.അജിതന് സമ്മാനിക്കും. 20000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. വാർത്താസമ്മേളനത്തിൽ അമല ജോ. ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, ഡോ. എ.ടി.ഫ്രാൻസിസ്, ബോർജിയോ ലൂയിസ്, ഡോ. പി.പി.ബിനിത, ജോസഫ് വർഗീസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |