SignIn
Kerala Kaumudi Online
Friday, 23 October 2026 12.35 AM IST

'ടോൾ കൊള്ളയ്ക്ക് കൂട്ട് നിൽക്കരുത്'

photo

തൃശൂർ: അടിപ്പാത നിർമാണ ജോലികളുടെ ഭാഗമായി ഗതാഗതക്കുരുക്ക് നേരിടുന്ന ദേശീയ പാത 544 ലെ പാലിയേക്കര ടോൾ പിരിവ് താത്കാലികമായി നിറുത്തണമെന്ന ഉത്തരവ് മരവിപ്പിച്ച കളക്ടറുടെ നടപടി ടോൾ കൊള്ളയ്ക്ക് ഒത്താശ ചെയ്യുന്നതാണെന്ന് വെൽഫെയർപാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. നിസാർ. സാധാരണ ദിവസങ്ങളിൽ തിരക്ക് അനുഭവപ്പെടുമ്പോൾ തന്നെ ടോൾ പിരിവ് ഒഴിവാക്കി വാഹനങ്ങൾ കടത്തിവിടണമെന്ന നിർദ്ദേശമുണ്ടായിരിക്കെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും ടോൾ പിരിക്കുന്നത്. കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ചത് കുരുക്ക് ഒഴിവാക്കാമെന്ന ദേശീയപാത അതോറിറ്റിയുടെ ഉറപ്പിലാണെന്ന് അറിയുന്നു. ഇത്തരം ഉറപ്പുകൾ പ്രഹസനമാണെന്ന് നിരവധി തവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നും വെൽഫയർ പാർട്ടി ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL