SignIn
Kerala Kaumudi Online
Friday, 23 October 2026 1.23 AM IST

ഉയിർപ്പ് തിരുനാൾ

lourd

തൃശൂർ: ലൂർദ്ദ് മെട്രോപ്പോളിറ്റൻ കത്തീഡ്രലിൽ ഉയിർപ്പ് തിരുനാൾ തിരുകർമ്മങ്ങൾക്ക് തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമ്മികനായി. മെത്രാപ്പോലീത്തയുടെ സെക്രട്ടറി ഫാ. ഹേഡ്‌ലി നീലങ്കാവിൽ, കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാൻ, സഹവികാരിമാരായ ഫാ. പ്രിജോവ് വടക്കേത്തല, ഫാ. ജീസ്‌മോൻ ചെമ്മണ്ണൂർ എന്നിവർ സഹകാർമ്മികരായി. നമ്മൾക്കൊപ്പം യേശു ഇന്നും ജീവിക്കുന്നുവെന്നും സുവിശേഷ വചനം ഉൾക്കൊണ്ട് നിത്യത കൈവരിക്കാൻ ഏവർക്കും സാധിക്കട്ടെയെന്നും മെത്രാപ്പോലീത്ത സന്ദേശം നൽകി. ചടങ്ങുകൾക്ക് നടത്തുകൈക്കാരൻ ലൂവി കണ്ണാത്ത്, മറ്റ് കൈക്കാരന്മാരായ ജോസ് ചിറ്റാട്ടുകര, ജോജു മഞ്ഞില, തോമസ് കോനിക്കര തുടങ്ങിയവർ നേതൃത്വം നൽകി.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL