SignIn
Kerala Kaumudi Online
Tuesday, 22 September 2026 7.41 PM IST

ശ്രീകോവിലിൽ സ്ത്രീ കടന്നു

vadakkumnathan

തൃശൂർ: വടക്കുന്നാഥ ക്ഷേത്രം ശ്രീ കോവിലിനുള്ളിലേക്ക് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് സ്ത്രീ കടന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം. മേൽശാന്തി തിരിഞ്ഞു നോക്കിയപ്പോഴാണ് ഒരു സ്ത്രീ നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ പുറത്താക്കി പൊലീസിൽ അറിയിച്ചു. വഴിപാടിന് പണമടച്ചാണ് ഈ സ്ത്രീ എത്തിയത്. ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് വനിതാ പൊലീസെത്തി സ്ത്രീയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് ക്ഷേത്രത്തിൽ പുണ്യാഹം തളിച്ചു. സംഭവത്തിൽ ദുരൂഹതയൊന്നുമില്ലെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ പറഞ്ഞു. അന്വേഷണം നടത്തി റിപ്പോർട്ട് തരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. മാനസിക പ്രശ്‌നമുള്ള സ്ത്രീയാണ് കടന്നതെന്നാണ് സൂചന. സംഭവത്തിൽ ഡോ. ബാലസുബ്രഹ്മണ്യം ദേവസ്വം മന്ത്രിക്ക് പരാതി അയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL