SignIn
Kerala Kaumudi Online
Friday, 23 October 2026 12.12 AM IST

സുരക്ഷിതത്വം ഉറപ്പാക്കണം

photo

തൃശൂർ: പോസ്റ്റ് ഓഫീസ് ആർ.ഡി. നിക്ഷേപകർ സുരക്ഷിതത്വം ഉറപ്പാക്കി ലഘു സമ്പാദ്യ പദ്ധതിയിൽ ഇടപാടുകൾ നടത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. അംഗീകൃത ഏജന്റുമാർ മുഖേനയോ നേരിട്ടോ പോസ്റ്റ് ഓഫീസ് നിക്ഷേപം നടത്താം. ഏജന്റിന്റെ കൈവശം തുക ഏൽപ്പിക്കുമ്പോൾ ഇൻവെസ്റ്റേഴ്‌സ് കാർഡിൽ പതിപ്പ് രേഖപ്പെടുത്തി കയ്യൊപ്പ് വാങ്ങണം. നിക്ഷേപകർക്ക് ഇടപാടുമായി ബന്ധപ്പെട്ട ആധികാരിക രേഖ പോസ്റ്റ് മാസ്റ്റർ ഒപ്പിട്ട സീൽ വച്ച് നൽകുന്ന പാസ് ബുക്ക് മാത്രമാണ്. എല്ലാ മാസവും തുക അടയ്ക്കുന്നതിന് മുൻപ് പാസ്ബുക്കിൽ യഥാസമയ രേഖപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകർ പരിശോധിക്കണമെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL