SignIn
Kerala Kaumudi Online
Friday, 23 October 2026 12.07 AM IST

കേരളോത്സവത്തിന് ഒരുങ്ങി തൃശൂർ

photo

തൃശൂർ: ജില്ലാപഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന് ഒരുങ്ങി തൃശൂർ. ഫെബ്രുവരി ആറ് മുതൽ ഒമ്പത് വരെ തൃശൂർ, തൃപ്രയാർ, കുന്നംകുളം എന്നിവിടങ്ങളിലെ വിവിധ വേദികളിലായാണ് ജില്ലാ കേരളോത്സവം നടക്കുന്നത്. കേരളീയ യുവജനതയുടെ സർഗശേഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ തുടർന്ന് നേരത്തെ മാറ്റി വച്ചിരുന്നു. അയ്യായിരത്തോളം കലാ-കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ സംഗമത്തിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, കലാകായികസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL