
തൃശൂർ: 'യാത്ര' എന്ന യാത്രികരുടെ കൂട്ടായ്മ ഏപ്രിൽ 9 മുതൽ 12 വരെ തൃശൂരിലെ ലളിത കലാ അക്കാഡമി ആർട്‌സ് ഗ്യാലറിയിൽ സംഘടിപ്പിക്കുന്ന 'യാത്രായാത്രികം' ചതുർദിന യാത്രാ മൊബൈൽ ഫോട്ടോ പ്രദർശനവും മത്സരത്തിനും 150 അംഗ സംഘാടക സമിതി രൂപീകരിച്ചു. കെ.വിജയരാഘവൻ (ചെയർമാൻ), രാജൻ തലോർ (കോർഡിനേറ്റർ), ജഷിൻ പാലത്തിങ്കൽ (ജനറൽ കൺവീനർ), കെ.രാധാകൃഷ്ണൻ, പ്രൊഫ.വി.പി.ജോൺസ്, വല്ലച്ചിറ രാമചന്ദ്രൻ,ലില്ലി തോമസ്, വി.ജി.സുരേഷ്ബാബു, കെ.വി.രാമകൃഷ്ണൻ(വൈസ് ചെയർമാന്മാർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു. യോഗത്തിൽ മുൻ മേയർ കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ രാജൻ തലോർ, സുനീൽ കൈതവളപ്പിൽ, ബിന്ദു വാലിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |