തൃശൂർ: കായിക മേഖലയെ വളർത്താനുള്ള സമഗ്ര സംഭാവനകൾക്ക് ദേശീയ തലത്തിലെ കോളേജുകൾക്ക് ഏർപ്പെടുത്തിയ ഫാ. ജോയ് പീനിക്കപ്പറമ്പിൽ അവാർഡ് തൃശൂർ സെന്റ് തോമസ് കോളേജിന് സമ്മാനിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്ന ചടങ്ങിൽ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ആർ.പ്രസാദ് ഉപഹാരവും പ്രശസ്തി പത്രവും ക്യാഷ് അവാർഡും കൈമാറി. സെന്റ് തോമസ് കോളേജ് കായിക വിഭാഗം തലവൻ ഡോ. ശ്രീജിത്ത് രാജ്, പ്രൊഫ. ഡോ. ടോയ് തോമസ്, ഫാ. ഫിജോ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ക്രൈസ്റ്റ് കോളേജ് മാനേജർ, ഫാ. ജോയ്, പ്രിൻസിപ്പൽ, ഫാ. ജോളി ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |