SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.45 AM IST

സാംസ്‌കാരിക നിലയം ഉദ്ഘാടനം

x
ജില്ലാ പഞ്ചായത്ത് 2025 26 വർഷത്തെ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച തളിക്കുളം കൈതക്കൽ നഗർ സാംസ്കാരിക നിലയത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഐ സജിത ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: തളിക്കുളം കൈതക്കൽ നഗർ സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ഐ. സജിത നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2025-26 വർഷത്തെ ഫണ്ട് വിനയോഗിച്ചാണ് നിലയം നിർമ്മിച്ചത്. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷീബ അജയകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. 27 ലക്ഷം രൂപ ചെലവഴിച്ചാണ് സാംസ്‌കാരിക നിലയം പണിതീർത്തത്. രണ്ടു നിലകളിലായി അറ്റാച്ച്ഡ് ബാത്ത് റൂം സൗകര്യത്തോടു കൂടിയതാണ് കെട്ടിടം. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ജോൺസി, ജോളി ബാബു, വാർഡ് മെമ്പർമാരായ പി.എ. ഷിഹാബ്, ഷമീർ നാലകത്ത്, റഷീദ സൈനുദ്ദീൻ, സഹീദ, നസീറ എന്നിവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL