SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.43 AM IST

ഫോറസ്റ്റ് വാച്ചറുടെ മരണത്തിന് ഉത്തരവാദി സർക്കാർ: അഡ്വ. ജോസഫ് ടാജറ്റ്.

തൃശൂർ: പാലപ്പള്ളി ചീമേനി ഉൾക്കാട്ടിൽ ഫോറസ്റ്റ് വാച്ചർ കുമാർ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം പിണറായി സർക്കാരിനാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. പാലപ്പള്ളി മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായിട്ട് കാലങ്ങൾ ഏറെയായി. ജനങ്ങൾ ഭയന്നാണ് ജീവിക്കുന്നത്. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. തുടർച്ചയായ വന്യമൃഗ ശല്യവും കാട്ടാന ആക്രമണവും ഉണ്ടായിട്ടും സർക്കാർ തുടരുന്ന നിസ്സംഗത കുറ്റകരമാണ്. ഹൈക്കോടതിയുടെ വിധി പ്രകാരം ചെയ്യേണ്ട എലിഫന്റ് ട്രഞ്ച്, ഇലക്ട്രിക് ഫെൻസിംഗ് തുടങ്ങി പ്രതിവിധികൾ ചെയ്താൽ വന്യ മൃഗ ആക്രമണം ഇല്ലാതാക്കാൻ കഴിയും. ഇനിയും മനുഷ്യജീവനകൾ പൊലിയാതിരിക്കാൻ അടിയന്തരമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL