തൃശൂർ: ജെ.സി.ഐ തൃശൂർ റോയൽസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ദിശ 2026 കരിയർ ഓറിയന്റേഷൻ ആൻഡ് ഗൈഡൻസ് പ്രോഗ്രാം' പാസ്റ്റ് സോൺ പ്രസിഡന്റ് ജെ.സി. ജോൺ പോൾ നെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. സോൺ വൈസ് പ്രസിഡന്റ് എബിൾ ബേബി മുഖ്യാതിഥിയായി. സി.കെ. ഷമീർ, മേജർ തോമച്ചൻ എം. എസ്, ജോബിൻ കുര്യാക്കോസ്, സി.എ. ജീൻ പോൾ, ജിനു മാധവൻ എന്നിവർ ക്ലാസെടുത്തു. നിയമ രംഗത്തെ കരിയർ മാർഗ്ഗനിർദ്ദേശ ക്ലാസ് തൃശൂർ ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ. കമനീസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |