SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.45 AM IST

കുറിപ്പിട്ട് സുനിൽ ലാലൂർ : വിവാദത്തിലേക്ക് ഉൾപ്പോര്

തൃശൂർ: തിരഞ്ഞെടുപ്പ് ചൂടാറും മുൻപേ ജില്ലയിലെ കോൺഗ്രസിൽ ആഭ്യന്തര കലഹത്തിന് അരങ്ങ്. നാട്ടികയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സുനിൽ ലാലൂർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് പുതിയ പോർമുഖം തുറന്നത്. നാട്ടികയിൽ തനിക്ക് സീറ്റ് നഷേധിക്കാൻ സി.പി.ഐ വിട്ട സി.സി. മുകുന്ദനെ ചിലർ കൊണ്ടുവരാൻ ശ്രമിച്ചെന്നാണ് ഫേസ്ബുക്കിലൂടെ ആരോപിക്കുന്നത്.

'ബി.ജെ.പിയുടെ മനസുമായി നടന്ന സി.സി. മുകുന്ദനെ ഡൽഹിയിൽ കൊണ്ടുപോയി സീറ്റ് വാങ്ങിക്കൊടുക്കുവാൻ ശ്രമിച്ച ആളുകൾക്ക് ജനം മറുപടി നൽകും' എന്നാണ് പോസ്റ്റ്. മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിനെ ലക്ഷ്യമിട്ടാണ് കുറിപ്പെന്നാണ് ഫേസ്ബുക്ക് കമന്റിലൂടെയുള്ള പ്രവർത്തകരുടെ പ്രതികരണം.

കുറിപ്പിട്ടതിനെതിരെ സുനിൽ ലാലൂരിനെ വിമർശിക്കുന്നവരും നിരവധിയുണ്ട്. പാർട്ടി വേദികളിൽ പറയേണ്ട കാര്യം ഫേസ്ബുക്കിൽ കുറിക്കരുതെന്നാണ് ചിലരുടെ ഉപദേശം. നാട്ടികയിൽ യു.ഡി.എഫ് ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സുനിലിന്റെ കുറിപ്പെന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്. ഫേസ്ബുക്ക് കുറിപ്പനോട് കോൺഗ്രസിലെ മുതിർന്ന നേതാക്കളോ ഡി.സി.സി പ്രസിഡന്റോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

തെരഞ്ഞെടുക്കുന്ന വിവാദങ്ങൾ!

2021 നിയമസഭ

തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ തോൽപ്പിക്കാൻ മുതിർന്ന നേതാക്കൾ ശ്രമിച്ചെന്ന് ആരോപിക്കുന്നു. തുടർന്ന് കോൺഗ്രസ് വിടുന്നു.

2024 ലോകസഭ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ. മുരളീധരൻ മൂന്നാം സ്ഥാനത്ത്. തോൽവിക്ക് പിന്നിൽ പ്രവർത്തിച്ചെന്ന് ആരോപിച്ചു നേതാക്കൾക്ക് എതിരെ മുരളീധരന്റെ വിമർശം. ഡി.സി.സി ഓഫീസിൽ കൈയാങ്കളി. ജോസ് വള്ളൂർ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നു.

2025 തദ്ദേശ തിരഞ്ഞെടുപ്പ്

തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷനിൽ മിന്നും വിജയം. തൃശൂർ മേയർ സ്ഥാനം നിജി ജസ്റ്റിന് നൽകിയതിനെതിരെ മുതിർന്ന കൗൺസിലർ ലാലി ജയിംസ് പരസ്യമായി രംഗത്തെത്തുന്നു. ലാലിയെ പുറത്താക്കുന്നു. (പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തി )

കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജോ​സ് ​വ​ള്ളൂ​രി​നെ​തി​രെ​ ​പ​ര​സ്യ​ ​പ്ര​സ്താ​വ​ന​ ​ന​ട​ത്തി​യ​ ​സു​നി​ൽ​ ​ലാ​ലൂ​രി​ന്റെ​ ​പ്രാ​ഥ​മി​ക​ ​അം​ഗ​ത്വം​ ​റ​ദാ​ക്ക​ണം.​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫ്,​ ​മു​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല,​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​എ​ന്നി​വ​രു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​സി.​സി.​ ​മു​കു​ന്ദ​നെ​ ​കാ​ണാ​ൻ​ ​പോ​യ​ ​ജോ​സ് ​വ​ള്ളൂ​രി​നെ​ ​അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണ് ​സു​നി​ൽ​ ​ലാ​ലൂ​ർ.
ഷൈ​ൻ​ ​നാ​ട്ടിക
കോ​ൺ​ഗ്ര​സ് ​ബ്ലോ​ക്ക് ​വൈ​സ് ​പ്ര​സി​ഡ​ന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL