SignIn
Kerala Kaumudi Online
Tuesday, 19 May 2026 11.44 AM IST

വിശക്കുന്നവർക്ക് ഭക്ഷണം പദ്ധതി

bakshanam

കെെപ്പറമ്പ്: കൈപ്പറമ്പ് മദർ തെരേസ പള്ളി വിൻസെന്റ് ഡി പോൾ സംഘടനയുടെ ആഭിമുഖ്യത്തിൽ വിശക്കുന്നവർക്കായി അന്നദാനം നടത്തുന്ന പദ്ധതിക്ക് തുടക്കമായി. കൈപ്പറമ്പ് പഞ്ചായത്ത് പ്രിസിഡന്റ് പ്രമീള സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഫാ. ഡേവിസ് ചിറമ്മൽ അദ്ധ്യക്ഷനായി. കൈപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രിസിഡന്റ് ലിന്റി ഷിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മേരി പോൾസൺ, ഇ.കെ.സതീഷ്, സണ്ണി ചൊവ്വല്ലൂർ, ഡേവി കൊള്ളന്നൂർ, എ.എൽ.നിക്‌സൺ, ജോയ് പാറപ്പുറം എന്നിവർ പ്രസംഗിച്ചു. ദിവസവും 100 പേർക്ക് സൗജന്യമായി ഉച്ചഭക്ഷണം നൽകും. തൃശൂർ - കുന്നംകുളം റോഡിൽ കൈപ്പറമ്പ് മദർ തെരേസ പള്ളിയുടെ മുൻവശത്തായി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി ആവശ്യക്കാർക്ക് 24 മണിക്കൂർ ശുദ്ധജലവും ലഭ്യമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL