SignIn
Kerala Kaumudi Online
Monday, 27 July 2026 12.50 PM IST

വോട്ടിടാൻ ഭായിമാർ നാട്ടിൽ : കിതച്ച് തൊഴിൽ മേഖല

തൃശൂർ: ബംഗാൾ തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയതോടെ, തൊഴിൽ മേഖല പ്രതിസന്ധിയിൽ. നിർമ്മാണ മേഖല, നിർമ്മാണ ഉത്പാദനമേഖല, കാർഷിക മേഖല, ഹോട്ടൽ, ഭക്ഷണശാലകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ തൊഴിലാളികളുടെ അഭാവത്തിൽ നിശ്ചലമാകും.

ഗ്യാസ് ക്ഷാമത്തിന് പിന്നാലെ തൊഴിലാളികൾ കൂടി പോയതോടെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിലാണ്. കനത്ത ചൂടും കച്ചവടത്തെ ബാധിച്ചു. പൂരത്തോട് അനുബന്ധിച്ച് നഗരത്തിൽ നടക്കേണ്ട പല പ്രവർത്തനങ്ങളും തൊഴിലാളികളുടെ കുറവ് മൂലം പ്രതിസന്ധിയിലായി.
നിർമ്മാണമേഖലയിൽ വൻകിട കരാറുകൾ ഏറ്റെടുത്തവർ തൊഴിലാളികളില്ലാതെ ബുദ്ധിമുട്ടുകയാണ്.

കോൾപാടങ്ങളിലെ കൊയ്ത്ത് പോലും അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് നടക്കുന്നത്. നിലവിൽ കൊയ്ത്ത് മന്ദഗതിയിലായി. കൃഷിപ്പണി അറിയാവുന്ന സ്ഥിരം തൊഴിലാളികൾ മടങ്ങിയത് കർഷകരെ ആശങ്കയിലാഴ്ത്തി. എസ്.ഐ.ആർ നടപ്പാക്കിയതിനാൽ വോട്ട് ചെയ്തില്ലെങ്കിൽ പൗരത്വം നഷ്ടപ്പെടുമെന്ന ആശങ്കയും കൂട്ടത്തോടെ തൊഴിലാളികൾ മടങ്ങുന്നതിന് കാരണമായി.


കുടുംബസമേതം കേരളത്തിൽ


വലിയൊരു ശതമാനം അന്യസംസ്ഥാന തൊഴിലാളികളും കുടുംബങ്ങളെയും കൂട്ടി കേരളത്തിലേക്ക് ജീവിതം പറിച്ചുനട്ടവരാണ്. പലചരക്ക് കട, ചെറുകിടവാണിജ്യ വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പ്രധാന ഉപഭോക്താക്കളും ഇവരാണ്. അതുകൊണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങുന്നത് ജില്ലയുടെ സാമ്പത്തിക മേഖലയ്ക്കും
ക്ഷീണമാകും.

കണക്കില്ലാത്ത തൊഴിലാളികൾ

ജില്ലയിൽ ലക്ഷത്തിലേറെ അന്യസംസ്ഥാന തൊഴിലാളികളെങ്കിലും കൃത്യമായ കണക്ക് ലഭ്യമല്ല.
മൂന്ന് വർഷം മുൻപ് രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചെങ്കിലും പൂർണ്ണമായില്ല.
കണക്കെടുപ്പ് ആരംഭിച്ചത് ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിന് ശേഷം
ജില്ലയിൽ പത്തോളം വലിയ ലേബർ ക്യാമ്പുകളെന്ന് അനുമാനം.


കൊവിഡ് കാലത്ത് നിരവധി തൊഴിലാളികൾ മടങ്ങിയെങ്കിലും നാലുവർഷത്തിനിടെ വൻവർദ്ധനവ്

ഗ്യാസ് ക്ഷാമവും കനത്തചൂടും പൊതുവേ ഹോട്ടൽ അടക്കമുള്ള കച്ചവടത്തെ കാര്യമായി ബാധിച്ചു. അതിനിടെയാണ് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ വോട്ടെടുപ്പിന് മടങ്ങിയത്. അതോടെ പ്രതിസന്ധി രൂക്ഷമായി.

സി.ബിജുലാൽ
സംസ്ഥാന ട്രഷറർ,
കെ.എച്ച്.ആർ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL