SignIn
Kerala Kaumudi Online
Tuesday, 19 May 2026 11.44 AM IST

മർദ്ദിച്ചതിൽ പ്രതിഷേധം

photo-

കൊമ്പൊടിഞ്ഞാമാക്കൽ: കൊമ്പൊടിഞ്ഞമാക്കൽ പറമ്പി റോഡ് ജംഗ്ഷനിലെ വ്യാപാരിയെ അകാരണമായി മർദ്ദിച്ച സാമൂഹ്യദ്രോഹിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കൊമ്പൊടിഞ്ഞാമാക്കൽ

യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. വ്യാപാരിയെ ടോമി കുരിയാപ്പിള്ളി എന്നയാൾ അകാരണമായി മർദ്ദിക്കുകയും ഉപദ്രവിക്കുകയായിരുന്നുവെന്ന് വ്യാപാരികൾ ആരോപിച്ചു. പ്രതിയെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അറസ്റ്റ് രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനം. പ്രകടനത്തിന് യൂണിറ്റ് പ്രസിഡന്റ് കെ.ജെ.ജോളി, ജനറൽ സെക്രട്ടറി പി.പി.ജോഷി, ട്രഷറർ ജോമോൻ പോണോളി, വനിതാ വിംഗ് പ്രസിഡന്റ് ഷാന്റി ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL