SignIn
Kerala Kaumudi Online
Monday, 27 July 2026 12.38 PM IST

പൊയ്യ കളിയരങ്ങ് വാർഷികാഘോഷം

photo-

മാള: പൊയ്യ കളിയരങ്ങ് നാട്യകലാ അക്കാഡമിയുടെ വാർഷികം സംവിധായകൻ ഷൈജു അന്തിക്കാട് ഉദ്ഘാടനം ചെയ്തു. എ.കെ.ശശിധരൻ മാസ്റ്റർ കലാപുരസ്‌കാരം കെ.പി.എ.സി കലാകാരൻ കനിതർ യാദവ് ആനാപ്പുഴയ്ക്ക് നൽകി. ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവ് സുബ്രഹ്മണ്യൻ തലാപ്പിള്ളി, കലോത്സവത്തിൽ എ ഗ്രേഡ് നേടിയ നിവേദ്യ വിനോജ് എന്നിവരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചൻ ജോസ് മുഖ്യാതിഥിയായി. എ.ബി.അനിൽകുമാർ, എൻ.ജി.പ്രസാദ്, ഗീത എസ്.പടിയത്ത്, രാജേഷ് കളത്തിൽ, ജിതി സുധീഷ് എന്നിവർ പ്രസംഗിച്ചു. നാടകവും പാട്ടുകൂട്ടവും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL