SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

വെടിക്കെട്ട് ദുരന്തം നൊമ്പരമായി ജില്ലയിലെ ഉത്സവ സീസണ് സമാപനം

തൃശൂർ : ഇന്ന് നടക്കുന്ന പറക്കോട്ടുകാവ് താലപ്പൊലി ആഘോഷത്തോടെ ജില്ലയിലെ ഉത്സവസീസൺ സമാപിക്കുന്നു. തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല മുതൽ ആരംഭിച്ച ഉത്സവാഘോഷമാണ് പറക്കോട്ടുകാവിൽ സമാപിക്കുന്നത്. ഈ സീസൺ വലിയ വിവാദങ്ങളില്ലാതെ അവസാനിക്കാനിരിക്കെയാണ് തൃശൂർ പൂരത്തിന് മുന്നോടിയായി വെടിക്കെട്ട് അപകടം ഉണ്ടായത്. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് നിർമ്മാണ ശാലയിൽ ഉണ്ടായ അപകടത്തിൽ 16 പേരാണ് മരിച്ചത്. കൂടാതെ ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രത്തിൽ പാപ്പനെ ആന ചവിട്ടി കൊന്നതും ഈ സീസണിന്റെ ശോഭ കെടുത്തി.
മുണ്ടത്തിക്കോട് അപകടത്തെ തുടർന്ന് തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടും പൂരം വെടിക്കെട്ടും ഒഴിവാക്കി കുടമാറ്റം പൊലിമ കുറച്ചാണ് നടത്തിയത്. വെള്ളറക്കാട്, മച്ചാട്,ചേലക്കര അന്തിമഹാകാളൻ കാവ്, ഉത്രാളിക്കാവ്, ആറാട്ടുപുഴ ഉൾപ്പടെ പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവത്തിനെല്ലാം വെടിക്കെട്ട് നടന്നിരുന്നു. ആന എഴുന്നള്ളിപ്പും വിവാദങ്ങളില്ലാതെ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL