SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

അഭിമുഖവും നാടകാവതരണവും

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് എ.കെ.അയ്യപ്പൻ - സി.വി.സുകുമാരൻ വായനശാലയുടെ വായനക്കളരിയുടെ ഭാഗമായി നടന്നുവരുന്ന ബാലവേദി ക്യാമ്പിന്റെ മൂന്നാമത് പരിപാടിയായ അഭിമുഖവും ഏകപാത്ര നാടകാവതരണവും നടത്തി. പ്രമുഖ നടനും എഴുത്തുകാരനും സംവിധായകനുമായ ആദിത്യൻ കാതിക്കോട് ഏകപാത്ര നാടകം അവതരിപ്പിച്ച് ഉദ്ഘാടനം നിർവഹിച്ചു. ബാലവേദി പ്രസിഡന്റ് മലാല വിബീഷ് അദ്ധ്യക്ഷത വഹിച്ചു. വായനശാല വൈസ് പ്രസിഡന്റ് എൻ.എ.എം.അഷറഫ് ആമുഖാവതരണം നടത്തി. സെക്രട്ടറി എൻ.എസ്.ജയ, യു.കെ.രാധാകൃഷ്ണൻ, ഇ.രഞ്ജിത്ത്, വി.ജി.നാരായണൻ, ടി.കെ.ജമീല ടീച്ചർ, രാധാദേവി ശിവദാസൻ, രേഷ്മ ഷണ്മുഖൻ, മുനീറ വിബീഷ്, കെ.എച്ച്.സബിത,എം.വി.രേണുക,ടി.ആർ.ആർദ്ര എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL