
ചാവക്കാട്: കഴിഞ്ഞദിവസം രാത്രിയിലുണ്ടായ മഴയിൽ വീടുകളിലേക്ക് ചെളിവെള്ളം ഒലിച്ചിറങ്ങി. നിരവധി കുടുംബങ്ങൾ ദുരിതത്തിലായി. കച്ചവട സ്ഥാപനങ്ങളിലും ചെളിവെള്ളം കയറി. അശാസ്ത്രീയമായ രീതിയിലുള്ള കാന നിർമാണമാണ് ദുരിതത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ചേറ്റുവ കൊട്ടിലിങ്ങൽ റഫീഖിന്റെ വീടിനകത്ത് റോഡിൽ നിന്ന് ചെളിവെള്ളം കുത്തിയൊലിച്ച് കയറി. ദേശീയപാതക്ക് സമീപം വെള്ളം ഒലിച്ചുപോകാൻ നിർമ്മിച്ചിട്ടുള്ള കാനയുടെ ഉൾഭാഗത്ത് അടഞ്ഞുകിടക്കുന്ന മണലും മറ്റു അവശിഷ്ടങ്ങളും അടിയന്തരമായി നീക്കം ചെയ്യണമെന്നും റോഡിൽ നിന്നും ഒലിച്ചുവരുന്ന വെള്ളം ഒഴുകി പോകുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |