
തൃശൂർ: അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഓയിസ്‌ക ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി തേക്കിൻകാട് മൈതാനത്തിലെ സസ്യങ്ങളുടെ ശാസ്ത്രീയമായ കണക്കെടുപ്പ് നടത്തുന്നു. മൈതാനത്തിലെ സസ്യങ്ങളെ പൊതുജനങ്ങൾക്ക് തിരിച്ചറിയുന്നതിന് പ്രത്യേക സംവിധാനങ്ങളും ഒരുക്കും. ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് വടക്കുംനാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിന് അടുത്തുള്ള നിലപാടുതറയ്ക്ക് സമീപം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ നിർവഹിക്കും. ഡോ. ടി. കെ. ഹൃദീക്, ജയരാജ് വാര്യർ, ഡോ. കെ.എസ്. രജിതൻ, മനോജ് എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |