
കൊടുങ്ങല്ലൂർ: കേരള കർഷക സംഘം ഏരിയ സമ്മേളനം 23,24 തീയതികളിലായി പി. വെമ്പല്ലൂർ എസ്.ബി അവന്യൂ കൺവെൻഷൻ സെന്ററിൽ (തെക്കൂടൻ ബസ്സാർ ) വച്ച് നടക്കും. സംസ്ഥാന എക്‌സി.കമ്മറ്റി അംഗം മുരളി പെരുനെല്ലി പ്രതിനിധി സമ്മേളനവും ജില്ലാ വർക്കിംഗ് കമ്മിറ്റി സെക്രട്ടറി പി.കെ.ഡേവീസ് മാസ്റ്റർ പൊതുയോഗവും ഉദ്ഘാടനം ചെയ്യും. എല്ലാ യൂണിറ്റുകളിലും പതാകദിനാചരണം നടത്തി. കർഷക സംഘം ഏരിയ പ്രസിഡന്റ് കെ.കെ. അബീദലി സമ്മേളന നഗറിൽ പതാക ഉയർത്തി. എം.എസ്. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.എ.സിദ്ധിഖ്, ഇ.വി.സുരേന്ദ്രൻ,സി.സി. ജയ,എൻ.വി. ഷാജി,പത്മിനി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |