
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ വിവാഹത്തിരക്ക് അനുഭവപ്പെട്ടു. ഇരുന്നൂറോളം വിവാഹങ്ങളാണ് ഇന്നലെ ക്ഷേത്രസന്നിധിയിൽ നടന്നത്. രാവിലെ 5 ന് തന്നെ വിവാഹച്ചടങ്ങുകൾക്ക് തുടക്കമായി. തെക്കേ നടയിലെ പന്തലിൽ എത്തി റിപ്പോർട്ട് ചെയ്ത വിവാഹസംഘങ്ങളെ മേൽപ്പത്തൂർ ഓഡിറ്റോറിയം വഴി ക്രമമനുസരിച്ചാണ് കല്യാണ മണ്ഡപങ്ങളിലേക്ക് പ്രവേശിപ്പിച്ചത്. ക്ഷേത്രത്തിൽ ദർശനത്തിനും വൻ തിരക്കായിരുന്നു. തിരക്ക് പരിഗണിച്ച് ദർശനത്തിനും വിവാഹങ്ങൾക്കുമായി പ്രത്യേക ക്രമീകരണങ്ങൾ ദേവസ്വം ഒരുക്കിയിരുന്നു. പുലർച്ചെ നിർമാല്യം ദർശനം മുതൽക്കേ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |