SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.04 AM IST

മന്ത്രിസഭായോഗത്തി ജനപ്രിയ തീരുമാനങ്ങൾ, മനം നിറച്ച്...

lathika
വി.കെ. ലതിക ജില്ലാ സെക്രട്ടറി പാചകത്തൊഴിലാളി യൂണിയൻ തൃശൂർ

  • ഇനിയും ആവശ്യങ്ങളേറെ

തൃശൂർ: വി.ഡി. സതീശന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭായോഗത്തിലെ ജനക്ഷേമ തീരുമാനങ്ങൾക്ക് ജില്ലയിൽ വൻ സ്വീകാര്യത. ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവരുടെ ഓണറേറിയം വർദ്ധിപ്പിച്ചതും പ്രീ പ്രമൈറി അദ്ധ്യാപകരുടെയും പാചകത്തൊഴിലാളികളുടെയും വേതനം വർദ്ധിപ്പിച്ചതും ഏറെ ശ്ലാഘനീയമെന്നാണ് ജില്ലയിലെ വിവിധ സംഘടനകളും തൊഴിലാളികളും വിശേഷിപ്പിക്കുന്നത്.
ഏറെ നാളത്തെ ആവശ്യങ്ങൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പാക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഇവർ പറയുന്നു. ആശാ വർക്കർമാർക്ക് ഓണറേറിയത്തിൽ 3000 രൂപയുടെ വർദ്ധന നൽകിയപ്പോൾ മറ്റുള്ളവർക്ക് ഓണറേറിയത്തിലും വേതനത്തിലുമാണ് 1000 രൂപയുടെ വർദ്ധന. പാചകത്തൊഴിലാളികളുടെയും പ്രീപ്രൈമറി അദ്ധ്യാപകരുടെയും അങ്കണവാടി വർക്കർമാരുടെയുമെല്ലാം പ്രതിമാസ ശമ്പളം 13000നും 15000നും ഇടയിലായിരുന്നു.


അഭിമാനം ആശ്വാസം

ആദ്യ യോഗത്തിൽ തന്നെ സ്‌കൂൾ പാചകത്തൊഴിലാളികളുടെ വേതനത്തിൽ 1000 രൂപ വർദ്ധിപ്പിച്ചതിൽ ഏറെ സന്തോഷം. കഴിഞ്ഞ ബഡ്ജറ്റിൽ ദിവസ വേതനത്തിൽ 25 രൂപ വർദ്ധിപ്പിച്ചിരുന്നു. എന്നാൽ നടപ്പായില്ല. ഇത് നടപ്പിലായാൽ 650ന് പുറമേ 75 രൂപ കൂടി പ്രതിദിനം ലഭിക്കും. ഞങ്ങളുടെ ആവശ്യം പ്രതിമാസ വേതനം 26,000 ആക്കണമെന്നാണ്.
വി.കെ. ലതിക
ജില്ലാ സെക്രട്ടറി
പാചകത്തൊഴിലാളി യൂണിയൻ
തൃശൂർ


പ്രീപ്രൈമറി അദ്ധ്യാപകരുടെ വേതനത്തിൽ 1000 രൂപ വർദ്ധിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം അഭിനന്ദനാർഹമാണ്. 14500 ആകുന്ന വേതനം 27500 ആയി വർദ്ധിപ്പിക്കുന്നതാണ് ഞങ്ങളുടെ സ്വപ്‌നം. ഈ സർക്കാരിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഞങ്ങളുടെ ആഗ്രഹം പടിപടിയായി ഉയർത്തുമെന്നാണ് പ്രതീക്ഷ.

കെ.പി.എസ്.ടി.എ
പ്രൈമറി ടീച്ചേഴ്‌സ് വിഭാഗം


ആശ വർക്കർമാരോട് കണ്ണ് തുറക്കാത്ത സർക്കാരായിരുന്നു കഴിഞ്ഞ പത്ത് വർഷം ഭരിച്ചത്. ഞങ്ങളുടെ സമരപന്തലിൽ എത്തിയ അന്നത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും വാക്കാൽ നൽകിയ വാഗ്ദാനം ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ നിറവേറ്റിയതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ ആവശ്യം 21000 ആണ്. സർക്കാരിൽ പ്രതീക്ഷയുണ്ട്. കഴിഞ്ഞ മാസം വരെ 8000 രൂപയും ഈ മാസം 9000 രൂപയും ലഭിച്ചു. കേന്ദ്ര സർക്കാരിന്റെ ഇൻസന്റീവായി ശരാശരി 3000 രൂപയും ലഭിക്കുന്നുണ്ട്.

ശകുന്തള സജീവ്,
ജില്ലാ പ്രസിഡന്റ്
കേരള പ്രദേശ് ആശ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി

അങ്കണവാടിക്കാരുടെ പ്രശ്‌നങ്ങൾ വ്യക്തമായി അറിയാവുന്ന മുഖ്യമന്ത്രിയാണ്. 1000 രൂപ ഓണറേറിയം വർദ്ധിപ്പിച്ചതിൽ അഭിമാനിക്കുന്നു. |ഞങ്ങളുടെ പ്രശ്‌നങ്ങളിൽ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. പതിനഞ്ച് വർഷം പൂർത്തിയായവർക്ക് 15000 രൂപയും അതിന് താഴെയുള്ളവർക്ക് 14500 രൂപയുമാണ് ലഭിക്കുന്നത്.


ജൂലി ജോസഫ്
ജില്ലാ പ്രസിഡന്റ്
അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്‌സ് യൂണിയൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL