SignIn
Kerala Kaumudi Online
Sunday, 28 June 2026 3.45 AM IST

തൃശൂരിൽ ആധാർ സേവാകേന്ദ്രം

adhaar

തൃശൂർ: പാട്ടുരായ്ക്കലിൽ പുതുതായി സജ്ജീകരിച്ച യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യയുടെ ആധാർ സേവാകേന്ദ്രം ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എറണാകുളത്തിന് ശേഷം സംസ്ഥാനത്ത് പ്രവർത്തനമാരംഭിക്കുന്ന രണ്ടാമത്തെ യു.ഐ.ഡി.എ.ഐ കേന്ദ്രമാണിത്. 12 ജില്ലകളിൽ കൂടി ആധാർ സേവാകേന്ദ്രങ്ങൾ ആരംഭിക്കാൻ ബംഗളൂരു റീജിയണൽ ഓഫീസ് പദ്ധതിയിടുന്നതായി യു.ഐ.ഡി.എ.ഐ സ്റ്റേറ്റ് ഓഫീസ് ഡയറക്ടർ വിനോദ് ജേക്കബ് ജോൺ അറിയിച്ചു. ബംഗളൂരു റീജിയണൽ ഓഫീസ് സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന ഓഫീസിലെ പ്രതിനിധികളും സേവനദാതാവായ മെസ്സേഴ്‌സ് പ്രോട്ടീൻ ഇഗവ് ടെക്‌നോളജീസ് പ്രതിനിധികളും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, ADHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL