SignIn
Kerala Kaumudi Online
Sunday, 28 June 2026 3.45 AM IST

രാമഭക്ത സംഗമം സമാപിച്ചു

dddd

ഗുരുവായൂർ: സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റും മൗലാനാ അബ്ദുൽ കലാം ആസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഏഷ്യൻ സ്റ്റഡീസും ചേർന്ന് സംഘടിപ്പിച്ച രാമഭക്ത സംഗമം സമാപിച്ചു. സമാപനസമ്മേളനം അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി സുധീർ അഗർവാൾ ഉദ്ഘാടനം ചെയ്തു. 'രാമായണത്തിന്റെ ആഗോള യാത്ര'യേക്കുറിച്ച് പി.വി.കൃഷ്ണൻ നായർ വിശദീകരിച്ചു. കെ.കെ.മുഹമ്മദ്, ഡോ. ടി.പി.ശശികുമാർ, രമേശ്, വി.പി.ഉണ്ണിക്കൃഷ്ണൻ, വി.സി.രാജഗോപാൽ, സി.പി.സുൽത്താൻ, സ്വാമി ഹരിനാരായണൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, സ്വാമി പ്രഭാകരാനന്ദ തുടങ്ങിയവർ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ രാമകോദണ്ഡ പൂജയും ദേശീയ സെമിനാറും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL