കയ്പമംഗലം: മൂന്നുപീടികയിൽ നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ െൈവകീട്ട് ആറ് മണിയോടെയായിരുന്നു സംഭവത്തിന് തുടക്കം. സെന്ററിന് കിഴക്ക് ഭാഗത്തുള്ള ഇരിങ്ങാലക്കുട ബസ് സ്റ്റോപ്പിലാണ് ആദ്യം നായ ആളുകളെ ആക്രമിച്ചത്. ഇവിടെ ഉണ്ടായിരുന്ന ഇരിങ്ങാലക്കുട സ്വദേശി ലീന, മകൻ ഇമ്മാനുവൽ, പാലക്കാട് സ്വദേശി രാജേഷ് എന്നിവർക്കാണ് കടിയേറ്റത്. ഇതിന് ശേഷം ടൗണിലൂടെ വടക്ക് ഭാഗത്തേക്ക് ഓടിയ നായ അറവുശാല സെന്ററിൽ വച്ച് കയ്പമംഗലം സ്വദേശിയായ വിഷ്ണുവിനെയും ആക്രമിച്ചു. നാല് പേരെയും ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
