
തൃശൂർ: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ സമ്മർ ക്യാമ്പിന്റെ സമാപനച്ചടങ്ങ് മുൻ ഇന്ത്യൻ ഗോൾ കീപ്പർ വിക്ടർ മഞ്ഞില ഉദ്ഘാടനം ചെയ്തു. കായിക താരങ്ങൾക്കുള്ള സർട്ടിഫികറ്റ് വിതരണവും അദ്ദേഹം നിർവഹിച്ചു. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സി.സുമേഷ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ, എക്‌സിക്യൂട്ടിവ് അംഗങ്ങളായ കെ.ആർ.സുരേഷ്, പി.ടി.ഗിൽട്ടൺ, പി.എ.ഹസൻ, ചിത്ര ചന്ദ്രമോഹൻ, ഹാർബിൻ സി.ലോനപ്പൻ, ബാസ്‌കറ്റ് ബാൾ അസോ. സെക്രട്ടറി പി.സി.ആന്റണി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ടി.എൻ.സ്മിത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
