SignIn
Kerala Kaumudi Online
Tuesday, 02 June 2026 2.14 AM IST

തൃശൂർ ജില്ലാ സഹകരണ ആശുപത്രി വികസനത്തിന് 47 കോടി

x
തൃശൂർ ജില്ലാ സഹകരണ ആശുപത്രിയുടെ വാർഷിക പൊതുയോഗത്തിൽ പ്രസിഡണ്ട് ടി.കെ. പൊറിഞ്ചു സംസാരിക്കുന്നു.

തൃശൂർ: ജില്ലാ സഹകരണ ആശുപത്രിയുടെ വികസനപ്രവർത്തനങ്ങൾക്കായി 47 കോടി രൂപയുടെ 2027-28 ബഡ്ജറ്റ് 40ാം വാർഷിക പൊതുയോഗം അംഗീകരിച്ചു. സ്ഥലപരിമിതി പരിഹരിക്കാൻ ആശുപത്രി ഫണ്ടിൽനിന്ന് 15 കോടി രൂപ ചെലവഴിച്ച് പുതിയ സ്ഥലവും കെട്ടിടവും വാങ്ങാൻ യോഗം തീരുമാനിച്ചു. നിലവിലുള്ള കെട്ടിട നവീകരണം, ആധുനിക മെഷീനറികൾ, ഉപകരണങ്ങൾ, പുതിയ പാരാമെഡിക്കൽ കോഴ്‌സുകൾ, പാർക്കിംഗ് ലിഫ്റ്റ് എന്നിവയുൾപ്പെടെയുള്ള വിപുലമായ വികസന പദ്ധതികളാണ് ബജറ്റിലുള്ളത്. ടി.കെ.പൊറിഞ്ചു അദ്ധ്യക്ഷത വഹിച്ചു. എം.എസ്.സന, സത്യഭാമ, പി.ബി.മൊയ്തു, കെ.വർഗ്ഗീസ് ജോൺ, കെ.എസ്.ജോൺസൻ, സി.കെ.വിനോദ്, എ.ആർ.രാമചന്ദ്രൻ, ജോൺസൻ ആലപ്പാട്ട്, എ.പി.ജോസ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL