തൃപ്രയാർ: സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ആളുകളെ സ്പർശിക്കുന്ന സാമൂഹിക സംഘടനകൾ ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമാണെന്ന് ചലച്ചിത്രതാരം ആര്യ അഭിപ്രായപ്പെട്ടു. സമൂഹത്തിൽ കഴിവും പ്രതിഭയുമുള്ള പലരെയും വേണ്ട സമയത്ത് തിരിച്ചറിയപ്പെടാതെ പോകുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ടെന്നും അത്തരം സാഹചര്യങ്ങളിൽ ഇടപെട്ട് വ്യക്തികൾക്ക് കരുത്തും അവസരവും നൽകാൻ കഴിയുന്ന സംഘടനകളായി സാമൂഹിക കൂട്ടായ്മകൾ മാറണമെന്നും അദ്ദേഹം പറഞ്ഞു. പീപ്പിൾസ് ഫൗണ്ടേഷൻ തൃപ്രയാറിന്റെ ലോഗോ പ്രകാശനം നിർവഹിക്കുകയായിരുന്നു ആര്യ. സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ നേതൃത്വം നൽകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പരിപാടിയിൽ പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ സലീഷ് തണ്ടാശ്ശേരി അദ്ധ്യക്ഷനായി. ചടങ്ങിൽ ജനറൽ കൺവീനർ അനിൽ പുളിക്കൻ, ഉണ്ണിക്കൃഷ്ണൻ തൈപ്പറമ്പത്ത്, വി.ഡി.സന്ദീപ്, സി.ആർ.രാജൻ, ചാനൽ ഷൗക്കത്ത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |