തൃശൂർ : ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തോട് അനുബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെ ഫുട്ബാൾ അക്കാഡമിയായ ന്യൂ ഫുട്ബാൾ ക്ലബ് കേരളയുടെ ഫുട്ബാൾ പരിശീലന കേന്ദ്രങ്ങളിലൊന്നായ തൃശൂർ കോർപറേഷൻ പറവട്ടാനി 'പെലെ' സ്റ്റേഡിയത്തിലെത്തി കുട്ടികളും കോച്ചുമാരുമായി സംവദിച്ചു. ന്യൂ ഫുട്ബാൾ ക്ലബ് കേരളയിലെ ഐ. ലീഗ് കുട്ടികളുമായി ലോകകപ്പ് ഫുട്ബാൾ കിക്ക് ഓഫ് ചെയ്തു. അക്കാഡമിയിലെ കുട്ടിതാരങ്ങൾക്കൊപ്പം അദ്ദേഹം ഫുട്ബാൾ തട്ടിക്കളിച്ചത് കാണികളിൽ ആവേശമുണർത്തി. കേരളസന്തോഷ് ട്രോഫി താരം സോളി സേവിയർ , കോച്ചുമാരായ കെ.എ.നവാസ്, ടി.എ.മണി, കെ.എസ്.വിവേക്, കെ.എ.അമൽ, കെ.എം.സനൽ, മധു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, കോർപറേഷൻ കൗൺസിലർമാരായ രഘുനാഥ് സി.മേനോൻ, അഡ്വ. രേഷ്മ മേനോൻ, വിൻഷി അരുൺ, ബി.ജെ.പി ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് വിപിൻ ഐനിക്കുന്നത്ത്, സുധീഷ് മേനോത്ത് പറമ്പിൽ, മുൻ മേയർ കെ.രാധാകൃഷ്ണൻ, പ്രിയ അനിൽ, സുധ എന്നിവരും മുന്നൂറിലധികം കുട്ടി ഫുട്ബാൾ താരങ്ങളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |