വടക്കാഞ്ചേരി : മച്ചാട് കുട്ടപ്പൻ സ്മാരക പുരസ്‌കാരം പഞ്ചവാദ്യ പ്രമാണി ചോറ്റാനിക്കര വിജയൻ മാരാർക്ക് സമ്മാനിച്ചു. കുട്ടൻപ്പൻ അനുസ്മരണ അവാർഡ് ദാന സമ്മേളനം കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു. പെരുവനം കുട്ടൻ മാരാർ അനുസ്മരണ പ്രഭാഷണം നടത്തി. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷയായി. വെള്ളിതിരുത്തി ഉണ്ണി നായർ, കോങ്ങാട് സുകുമാരൻ, മച്ചാട് സുബ്രഹ്മണ്യൻ, മച്ചാട് ഉണ്ണി നായർ എന്നിവരെയും ആദരിച്ചു. പത്ത് കലാകാരന്മാർക്ക് ചികിത്സാസഹായം നൽകി. കാലടി കൃഷ്ണയ്യർ, ശബരിമല മുൻ മേൽശാന്തിമാരായ മഹേഷ് നമ്പൂതിരി, പല്ലിശ്ശേരിമന മധുസൂദനൻ നമ്പൂതിരി, ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, കിഴക്കൂട്ട് അനിയൻമാരാർ, മച്ചാട് മണികണ്ഠൻ, പാറമേക്കാവ് ദേവസ്വം ഭാരവാഹികളായ കേണൽ പി.ആർ.എം.രവി , കെ.ചന്ദ്രശേഖരൻ, ഹരികൃഷ്ണൻ, അരീക്കര ഇല്ലം കൃഷ്ണകുമാർ ഇളയത്, ശിവദാസൻ കോട്ടയിൽ, രഘു പാലിശ്ശേരി, കെ. രാമചന്ദ്രൻ , നടരാജൻ പഴമ്പാലക്കോട്, കോങ്ങാട് സുകുമാരൻ, മച്ചാട് രാജേഷ്, അമ്മാത്ത് ഹരി, വരവൂർ രാജൻ, വിമൽ മച്ചാട്, മച്ചാട് രാജേഷ് എന്നിവർ സംസാരിച്ചു. തിരുവാണിക്കാവ് ഭഗവതി ക്ഷേത്ര നടപുരയിൽ ചോറ്റാനിക്കര വിജയൻ മാരാരുടെ നേതൃത്വത്തിൽ കേരളത്തിലെ 60 ഓളം കലാകാരന്മാർ അണിനിരന്ന പഞ്ചവാദ്യ മാമാങ്കവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |