അന്നമനട: ശ്രീനാരായണ ഗുരുദേവ (എസ്.എൻ.ജി) സഭയുടെ നേതൃത്വത്തിലും മാള എസ്.എൻ ക്ലബ്ബിന്റെയും സ്‌മൈൽ സാധനം ട്രസ്റ്റിന്റെയും സഹകരണത്തിലും പാലിശ്ശേരി ശ്രീനാരായണ ഗുരുദേവ സഭാ ഓഡിറ്റോറിയത്തിൽ ഹോമമന്ത്ര മഹായജ്ഞം നടത്തി. ശ്രീനാരായണ ഗുരുദേവൻ രചിച്ച ഹോമമന്ത്രത്തെ ആസ്പദമാക്കി സംഘടിപ്പിച്ച യജ്ഞത്തിന് ശിവഗിരി മഠത്തിലെ സ്വാമി പ്രബോധ തീർത്ഥ യജ്ഞാചാര്യനായി നേതൃത്വം നൽകി. സഭ പ്രസിഡന്റ് എം.എസ്. ഗോപി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ബി. അശോകൻ, ട്രഷറർ ടി.കെ. ജനാർദ്ദനൻ, ദീപ്തി ടീച്ചർ, എസ്.എൻ. ക്ലബ് ഭാരവാഹികളായ ഡോ. പി.കെ. ഗിരീഷ് കുമാർ, സുനിൽകുമാർ, സ്‌മൈൽ സാധന ട്രസ്റ്റ് കോട്ടയം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |