SignIn
Kerala Kaumudi Online
Monday, 15 June 2026 2.56 AM IST

കീഴാള നവോത്ഥാന നായകർ സംവാദം

photo-

കുഴിക്കാട്ടുശ്ശേരി: സാഹിതി ഗ്രാമികയുടെ ആഭിമുഖ്യത്തിൽ 'കീഴാള നവോത്ഥാന നായകർ' എന്ന വിഷയത്തിൽ പൊതുസംവാദം സംഘടിപ്പിച്ചു. പൊയ്കയിൽ അപ്പച്ചൻ, സ്വാമി ആനന്ദതീർത്ഥൻ, പാമ്പാടി ജോൺ ജോസഫ്, കാവാരിക്കുളം കണ്ടൻ കുമാരൻ, കുറുമ്പൻ ദൈവത്താൻ, പണ്ഡിറ്റ് കറുപ്പൻ എന്നിവരുടെ കേരളീയ നവോത്ഥാനത്തിലുള്ള സംഭാവനകൾ ചർച്ച ചെയ്തു. സാഹിത്യ അക്കാഡമി പബ്ലിക്കേഷൻ മുൻ ഓഫീസർ ഇ.ഡി. ഡേവിസ് മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരായ വി.യു. സുരേന്ദ്രൻ, പി.ബി. ഹൃഷികേശൻ, എം.സി. പോൾ എന്നിവർ പ്രഭാഷണം നടത്തി. ഡോ. സിന്റോ കോങ്കോത്ത് അദ്ധ്യക്ഷനായി. ഇമ്മാനുവൽ മെറ്റിൽസ്, വി.എസ്. സുഭാഷ്, പി.ടി. സ്വരാജ്, സുബാമണി, ബിനു ശ്രീവത്സം, വി.ആർ. മനുപ്രസാദ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL