അന്തിക്കാട്: ലോകകപ്പ് ഫുട്‌ബാൾ മത്സരങ്ങളുടെ ആവേശത്തിൽ അർജന്റീന, ബ്രസീൽ ഫാൻസിന്റെ നേതൃത്വത്തിലുള്ള യുവാക്കളുടെ കൂട്ടായ്മ പുത്തൻപീടിക സെന്ററിൽ കട്ടൗട്ട് സ്ഥാപിച്ചു. അർജന്റീന ടീം ക്യാപ്ടൻ ലയണൽ മെസിയുടെ 27 അടി ഉയരമുള്ള കട്ടൗട്ടും ബ്രസീൽ താരങ്ങളുടെ 30 അടി നീളമുള്ള ഫ്‌ളക്‌സ് ബോർഡും ഫ്രാൻസ്, പോർച്ചുഗൽ ആരാധകരുടെ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ദിവസവും നടക്കുന്ന മത്സരങ്ങൾ വലിയ സ്‌ക്രീനിൽ കാണാൻ സെന്ററിലുള്ള അൽവീസ് ജിമ്മിൽ സൗകര്യവും ഒരുക്കിയിട്ടുണ്ട് പുത്തൻപീടിക ഫുട്‌ബാൾ ഫാൻസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |