കൊടുങ്ങല്ലൂർ: കെ.എസ് ആർ.ടി.സിയിൽ നടപ്പിലാക്കുന്ന സ്ത്രീകൾക്കായുള്ള 'പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി 'യുടെ ഉദ്ഘാടനം യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ഇന്ന് രാവിലെ 8.30ന് കൊടുങ്ങല്ലൂർ വടക്കെ നടയിൽ നിർവഹിക്കും. നഗരസഭാ ചെയർപേഴ്‌സൺ ഹണി പീതാംബരൻ അദ്ധ്യക്ഷയാകും. മുഖ്യമന്ത്രിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനു ശേഷം മാത്രമേ പ്രിയദർശിനി ഫ്രീ ടിക്കറ്റ് യാത്രികർക്ക് ലഭ്യമാകൂ. ഓർഡിനറി യാത്രാനിരക്കുള്ള എല്ലാ സർവീസുകളിലും സ്ത്രീയാത്ര സൗജന്യമാണ്. യാത്രാസൗജന്യം ഏർപ്പെടുത്തിയ ബസുകളുടെ മുൻ ഗ്ലാസിൽ ഇടതുവശത്തും രണ്ടു ഡോറുകളുടെ മുമ്പിലും 'പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി' എന്ന സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും. വടക്കെ നടയിലെ ഉദ്ഘാടനച്ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ സുമിത നിസാഫ്, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ കെ.ജെ. സുനിൽ, യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |