കൊടുങ്ങല്ലൂർ: യു.ഡി.എഫ് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയ മിനിസ്ട്രി ഒഫ് ടോളറൻസ് യാഥാർത്യമാക്കണമെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രതിനിധി സമ്മേളനം. സമാപന സമ്മേളനം കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ കുന്നംകുളം അദ്ധ്യക്ഷനായി. എം.അഹമ്മദ് കുട്ടി മദനി, കെ.എൽ.പി യൂസുഫ്, പ്രൊഫ. കെ.പി. സകരിയ്യ, എൻ.എം. ജലീൽ, ഡോ. ജാബിർ അമാനി, കെ.എം. കുഞമ്മദ് മദനി, സൽമ അവാരിയ്യ, ഫഹീം പുളിക്കൽ, സാബിഖ് മാഞ്ഞാലി, കെ.എൻ. സുലൈമാൻ മാറി, പി.പി. ഖാലിദ്, ഡോ. അനസ് കടലുണ്ടി, ബി.പി.എ. ഗഫൂർ, സലീം കരുനാഗപ്പള്ളി, കെ.പി. അബ്ദുറഹ്മാൻ, എം.ടി. മനാഫ്, സുല്ലമി, ഇ.ഐ. സിറാജ് മാനി പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |