തൃശൂർ: ലഹരിക്കെതിരായി സംസ്ഥാന സർക്കാർ സംംഘടിപ്പിക്കുന്ന എല്ലാ പോരാട്ടങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്ന് പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിന്റെ ഫൗണ്ടർ ഡയറക്ടർ ഫാ. ഡോ. ഹർഷജൻ പഴയാറ്റിൽ. വർഷങ്ങൾക്ക് മുൻപേ സമ്പൂർണ ലഹരിമുക്ത ക്യാമ്പസ് എന്ന ആശയം പ്രജ്യോതി നികേതൻ കോളേജ് നടപ്പാക്കിയെന്നും ഇപ്പോഴും അണുവിട വിടാതെ പിന്തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു പത്ര സ്ഥാപനം എന്നതിനുമപ്പുറം കേരളകൗമുദി സാമൂഹിക പ്രതിബദ്ധതയോടെ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളും ശ്ലാഘനീയമാണെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ വിദേശ പഠനകാലത്തെ അനുഭവങ്ങളും അതിനുശേഷം പൗരോഹിത്യ ജീവിതത്തിനിടയിലെ ഇടപെടലുകളും വിശദീകരിച്ചായിരുന്നു ഹർഷജൻ പഴയാറ്റിലിന്റെ വാക്കുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |